ചായയും കാപ്പിയുമെല്ലാം പലരുടേയും ഒഴിവാക്കാനാകാത്ത ശീലമാണ്. ഇത് കുടിയ്ക്കുന്ന കാര്യത്തിലും വ്യത്യാസങ്ങളുമുണ്ടാകും. ചിലര്‍ കൂടുതല്‍ ചായ കുടിയ്ക്കും, ഇതിന്റെ കടുപ്പത്തിന്റെ കാര്യത്തിലും വ്യത്യാസം കാണും. ചിലര്‍ക്ക് ചായയും കാപ്പിയും ഒഴിവാക്കിയാല്‍ തലവേദന പോലുള്ള പല പ്രശ്‌നങ്ങളുമുണ്ടാകും. എന്നാല്‍ ചായ കുടിയ്ക്കുന്നത് അത്രയ്ക്ക് നല്ല ശീലമില്ല. എന്നാല്‍ ചായ കുടിയ്ക്കുമ്പോള്‍ നാം അറിയേണ്ട ചില കാര്യങ്ങളുമുണ്ട്.
ടാനിന്‍, കഫീന്‍ എന്നിങ്ങനെ രണ്ട് ഘടകങ്ങള്‍ ചായയിലുണ്ട്. ഇത് അയേണ്‍ രക്തത്തിലേക്ക് പോകുന്നത് തടയും. ഇതിനാല്‍ ശരീരത്തില്‍ രക്തം കുറയും. പ്രത്യേകിച്ചും അയേണ്‍ കുറവ് അഥവാ അനീമിയ ഉള്ളവര്‍ക്ക്. ചായ ഒരു സ്റ്റിമുലന്റാണ്. അതായത് നമുക്ക് ഒരു ഉണര്‍വ് കിട്ടാന്‍. ഇത് വാസ്തവമാണ്. എന്നാല്‍ കൂടുതല്‍ ചായ കുടിയ്ക്കുമ്പോള്‍ നാം കൂടുതല്‍ ക്ഷീണിതരാകുകയാണ് ചെയ്യുന്നത്. മിതമായി കഴിച്ചാല്‍ കുഴപ്പമില്ല. മാക്‌സിമം 400 എംഎല്‍ വരെ മാത്രമേ കുടിയ്ക്കാവൂ.
വൈകുന്നേരങ്ങളിലും രാത്രി ഏറെ വൈകിയും ചായ കുടിയ്ക്കുന്നവരുണ്ട്. പ്രത്യേകിച്ചും രാത്രി ജോലി ചെയ്യുന്നവര്‍. ഇത് മെലാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തെ തടയുന്നു. ഇത് ഉറക്കം വരാന്‍, ബ്രെയിന്‍ ആരോഗ്യത്തിന് അത്യാവശ്യമാണ്. ചായ കുടിച്ച് മെലാട്ടനിന്‍ കുറയുമ്പോള്‍ ഉറക്കം കുറയുന്നു. അല്‍പം ചായ ബ്രെയിന് ഉന്മേഷം നല്‍കുമെങ്കിലും കൂടുതല്‍ കുടിച്ചാല്‍ പ്രശ്‌നം തന്നെയാണ്. തടി കുറയണോ, ബ്രേക്ഫാസ്റ്റില്‍ ഇവ കഴിയ്ക്കൂ....
ചായ കുടിയ്ക്കുമ്പോള്‍ തന്നെ പലര്‍ക്കും നല്ല കടുപ്പം വേണം. അധികം കടുപ്പം ഇല്ലാതെ ചായ കുടിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഇതുപോലെ അസമയങ്ങളില്‍ ചായ കുടിയ്ക്കരുത്. ഇത് കുടിയ്ക്കണം എന്ന് നിര്‍ബന്ധമെങ്കില്‍ ഇതിന്റെ അളവ് കുറയ്ക്കുക. കൂടുതല്‍ ചായ കുടിയ്ക്കുന്നവര്‍ ഇതിന്റെ അളവ് ക്രമമായി കുറച്ച് കൊണ്ടുവരാം. ഇതേ രീതിയില്‍ അമിതമായ ചായ ഉള്ളിലെത്തുന്നത് കുറയ്ക്കാന്‍ സാധിയ്ക്കും.
Tea drinkers should know..